സുമനസ്സുകളുടെ കരുണയിൽ വിജിക്കും കുരുന്നുകൾക്കും കൂടൊരുങ്ങി

തൃശൂർ: റെയിൽവേ പുറമ്പോക്ക് കോളനിയിലെ ദുരിതത്തിൽനിന്ന്​ വിജിക്കും മൂന്ന് കുരുന്നുകൾക്കും മോചനം. തൃശൂർ സക്കാത്ത് കമ്മിറ്റിയും ചില ഉദാരമനസ്കരും ചേർന്നാണ് വീട് വാങ്ങി നൽകിയത്. ചേരിയിലെ അഴുക്കുചാലിനോട് ചേർന്ന് ചോർന്നൊലിക്കുന്ന ഒറ്റമുറിയിൽ താമസിക്കുന്ന വിജിയുടേയും ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് മക്കളും ഭർത്താവും മാതാവും പിതാവും അടങ്ങുന്ന കുടുംബത്തി‍ൻെറയും അവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വീട് നിർമിക്കാനുള്ള സഹായവുമായി പലരും എത്തിയെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പ്രതിസന്ധി നീങ്ങിയില്ല. പിന്നീടാണ് തൃശൂർ സക്കാത്ത് കമ്മിറ്റിയും ഉദാരമനസ്കരും ചേർന്ന്​ മാളയിലെ മാണിയങ്കാവിൽ വീട് വാങ്ങിനൽകിയത്. ജമാഅത്തെ ഇസ്​ലാമി തൃശൂർ ജില്ല പ്രസിഡൻറ്​ മുനീർ വരന്തരപ്പിള്ളി വീടി‍ൻെറ താക്കോലും ആധാരവും നിഥിൻ-വിജയലക്ഷ്മി ദമ്പതികൾക്ക് കൈമാറി. രണ്ട് സൻെറിൽ 450 സ്ക്വയർഫീറ്റിലായി നിർമിച്ച വീടി‍ൻെറ ചില പണികൾ കൂടി ഉടൻ പൂർത്തിയാക്കും. ഞായറാഴ്ച മുതൽ കുടുംബം ഇവിടെ താമസമാരംഭിക്കും. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ്​ നാസർ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ്, അബ്​ദുല്ലത്തീഫ്​, ഡയലോഗ് സൻെറർ കേരള പ്രതിനിധികളായ ഹസ്സൻകുഞ്ഞി, ജമീല മുഹമ്മദ് എന്നിവർ പങ്കെടുത്തു. എൻ.എ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.