പ്രതിഷേധ പ്രകടനം

കയ്പമംഗലം: സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തിയതിൽ കോഴിക്കോട് യൂത്ത്​ ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ള യൂത്ത്​ ലീഗ് പ്രവർത്തകരെ പൊലീസ് മർദിച്ചതിനെതിരെ മുസ്‌ലിം യൂത്ത്​ ലീഗ് എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി ചെന്ത്രാപ്പിന്നി സൻെററിൽ നടത്തി. മുസ്‌ലിം യൂത്ത്​ ലീഗ് ജില്ല പ്രസിഡൻറ്​ കെ.കെ. അഫ്സൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലീം പുറക്കുളം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ്​ വി.എം. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. മുഹമ്മദാലി ഹാജി, പ്രവാസി ലീഗ് നേതാവ് നൗഷാദ് ചാമക്കാല, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ്​ കെ.ഐ. മുഹമ്മദ് നഈം, മൻസൂർ അന്താറത്തറ, പി.യു. അനസ്, കെ.ഐ. നബീൽ, സാലിം സലാം എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.ആർ. ഷിറാസ്, അഷ്റഫ് തെരുവത്ത്, കെ.എ. അൻസാരി, കെ.എ. അൽതാഫ് എന്നിവർ നേതൃത്വം നൽകി. Foto: tk kpm youth leag യൂത്ത് ലീഗ് ചെന്ത്രാപ്പിന്നിയിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.