മുഖ്യമന്ത്രി രാജിവെക്കണം -വെൽഫെയർ പാർട്ടി

പെരുമ്പിലാവ്: സ്വർണക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും പ്രിൻസിപ്പൽ സെക്രട്ടറിക്കുമുള്ള ബന്ധത്തി​ൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്വർണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്ത് സമഗ്രാന്വേഷണം നടത്തണം. ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ ഓഫിസിലെയും ഐ.ടി വകുപ്പിലേയും ഉന്നതരെ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. അസി. സെക്രട്ടറി മുജീബ് കെ. പട്ടേൽ ഉദ്ഘാടനം ചെയ്തു. സി.എം. ശരീഫ്, എം.എൻ. സലാഹുദ്ദീൻ, എൻ.പി. ബഷീർ, ഷക്കൂർ ഹൈദ്രോസ് എന്നിവർ നേതൃത്വം നൽകി. പടം അടിക്കുറിപ്പ്- മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.