കോവിഡ് മാറി വിദേശത്ത് നിന്നെത്തിയ യുവാവിന് വീണ്ടും രോഗം

പെരുമ്പിലാവ്: കോവിഡ് സ്ഥിരീകരിച്ച് ഭേദമായ യുവാവിന് രണ്ടാം തവണയും രോഗം. മൂന്നു വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന പെരുമ്പിലാവ് സ്വദേശിയായ 46കാരന് വിദേശത്ത് വെച്ച് രോഗം പിടിപെട്ടിരുന്നു. മേയ് 26ന് പരിശോധന ഫലം പോസിറ്റിവ് ആയതോടെ ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷ​ൻെറ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്നു. രോഗം മാറിയതോടെ കഴിഞ്ഞ മാസം 26നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പിന്നീട് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം എത്തിയ സ്രവ പരിശോധന റിപ്പോർട്ടിലാണ് വീണ്ടും പോസിറ്റിവ് ആയത്. തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.