സൈനികരുടെ ആശ്രിതർ വിവരങ്ങൾ പുതുക്കിനൽകണം

തൃശൂർ: വീരമൃത്യുവരിച്ച സൈനികരുടെ ഭാര്യമാർ, ആശ്രിതർ എന്നിവർ അവരുടെ ഇപ്പോഴത്തെ മേൽവിലാസം, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ജില്ല സൈനികക്ഷേമ ഓഫിസിൽ അറിയിക്കണമെന്ന് അസി. ജില്ല സൈനിക് വെൽഫെയർ ഓഫിസർ അറിയിച്ചു. ഫോൺ: 0487- 2384037. സപ്ലൈകോക്ക് പുതിയ ലോഗോ ചെയ്യാൻ അവസരം തൃശൂർ: സപ്ലൈകോക്ക് പുതിയ ലോഗോ രൂപകൽപന ചെയ്യാൻ അവസരം. ലോഗോ ജൂലൈ 13വരെ അയക്കാം. ലോഗോ രൂപകൽപന ചെയ്യുന്ന വിജയികൾക്ക് ഉചിതമായ പാരിതോഷികം നൽകും. ഇ -മെയിൽ: logo@supplycomail.com െഗസ്​റ്റ്​ ഇൻസ്​ട്രക്ടർ ഒഴിവ് എറിയാട്: ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഭാഗത്തിൽ െഗസ്​റ്റ്​ ഇൻസ്​ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ, ബി.ബി.എ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ, എംപ്ലോയബിലിറ്റി സ്‌കിൽ സിൽ ഡിഗ്രി/ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 13ന്​ രാവിലെ 11ന് ഐ.ടി.ഐ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0480 2804320.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.