ഫോ​േളാ അപ്പ്​: ഇംപാക്​ട്​

മണിക്ക്​ വീട്​ നിർമിച്ചുനൽകാൻ ജൻറിൽമാൻ ക്ലബ്​ പാവറട്ടി: മരുതയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പിറകിലെ തൂണുകളും ചുമരും തകർന്ന് നിലംപൊത്താറായ വീട്ടിൽ കഴിയുന്ന മണിക്ക്​ (56) വീടൊരുക്കാൻ പുവ്വത്തൂർ ജൻറിൽമാൻ ക്ലബ്​ തയാറായി. കുണ്ടുവീട്ടിൽ കണ്ടാരുവി​ൻെറ മകൾ വിധവയായ മണി (56)യുടെ ദുരിതം കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇത് കണ്ടാണ് ക്ലബ് വീട് നിർമിച്ച് നൽകാൻ തയാറായത്. ഭാരവാഹികളായ ഒ.ജെ. ഷാജൻ, ജയിംസ് ആൻറണി, തോംസൺ, വി.സി. ജയിംസ്, സോജൻ കുത്തൂർ, സാംസൺ ചിരിയങ്കണ്ടത്ത് എന്നിവർ മണിക്ക് വീട് നിർമിച്ച്​ നൽകാമെന്ന് വീട്ടിലെത്തി ഉറപ്പ്​ നൽകി. സംഭവമറിഞ്ഞ് പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. വത്സല, സെക്രട്ടറി പി.ഐ. സാജിത, വാർഡ്​ അംഗങ്ങളായ, അബു വടക്കയിൽ, എം.പി. കാദർ മോൻ, മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഉമ്മർ സലീം, പൊതുപ്രവർത്തകൻ എ.കെ. ജലാലുദ്ധീൻ എന്നിവർ മണിയുടെ വീട്ടിലെത്തി നിയമതടസ്സങ്ങൾ നീക്കി വേണ്ടത് ചെയ്യാമെന്നറിയിച്ചു. photo TC thakarnnu veeyaraya veetil club pravarhtkar മണിയുടെ വീട്ടിൽ പുവ്വത്തൂർ ജൻറിൽമെൻ ക്ലബ് ഭാരവാഹികൾ എത്തിയപ്പോൾ പ്രതിഷേധിച്ചു പാവറട്ടി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ പാവറട്ടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഒ.ജെ. ഷാജൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ജെനീഷ് വയനാടൻ അധ്യക്ഷത വഹിച്ചു. എം.കെ. അനിൽകുമാർ, എ.കെ. ഷിഹാബ്, പി.വി. കുട്ടപ്പൻ, ബെർട്ടിൻ, താജ്, ജോജു, രാജൻ മാനങ്കാരി എന്നിവർ പങ്കെടുത്തു. ഫോട്ടോ: TC gold kadath raji congres smaram പാവറട്ടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധസമരം ഒ.ജെ. ഉദ്ഘാടനം ചെയ്യുന്നു add പുവ്വത്തൂർ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുവ്വത്തൂരിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ്​ സി.ജെ. സ്​റ്റാൻലി ഉദ്​ഘാടനം ചെയ്തു. ടി.എസ്. ശിവരാമൻ അധ്യക്ഷത വഹിച്ചു. വർഗീസ് മാനത്തിൽ, എൻ.എ.എം. സലീം, ഫ്രാൻസിസ്, ജിനീഷ് എന്നിവർ സംസാരിച്ചു. Photo: TC gold kadath raji elavalli congres smaram മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് എളവള്ളി കോൺഗ്രസ് നടത്തിയ പ്രതിഷേധസമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.