പട്ടികജാതി^വർഗ ഫണ്ട്​: സർക്കാർ ധവളപത്രം പുറത്തിറക്കണം

പട്ടികജാതി-വർഗ ഫണ്ട്​: സർക്കാർ ധവളപത്രം പുറത്തിറക്കണം തൃശൂർ: പട്ടികജാതി-വർഗ വിഭാഗത്തിന് അനുവദിച്ച ഫണ്ടിനെ കുറിച്ചും ചെലവഴിച്ചതിനെ കുറിച്ചും സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ്​ ഷാജുമോൻ വട്ടേക്കാട് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2019-20 സാമ്പത്തിക വർഷം പട്ടികജാതി വിഭാഗത്തിന് വകയിരുത്തിയ 1587.71 കോടിയിൽ 301.34 കോടിയും പട്ടിക വിഭാഗത്തിന് വകയിരുത്തിയ 683.63 കോടിയിൽ 146 കോടിയും മാത്രമാണ് ചെലവഴിച്ചത്. 2016 മുതൽ 18 വരെ വർഷങ്ങളിലും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കാതിരിക്കുന്നത്. വിഷയത്തിൽ മന്ത്രി എ.കെ. ബാലനും പട്ടികജാതി/വിഭാഗങ്ങളിലെ 16 എം.എൽ.എമാരും മറുപടി പറയണമെന്നും പട്ടികജാതി മോർച്ച ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ്​ പി.കെ. ബാബു, ജില്ല പ്രസിഡൻറ്​ വി.സി. ഷാജി, ശശി മരുതയൂർ, രാജൻ പുഞ്ചായ്ക്കൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.