പിലാത്തോസിനെപോലെ ​മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല ^ബെന്നി ബഹ്‌നാൻ

പിലാത്തോസിനെപോലെ ​മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല -ബെന്നി ബഹ്‌നാൻ തൃശൂർ: പിലാത്തോസിനെ പോലെ സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രിക്ക് കൈകഴുകി ഒഴിഞ്ഞുമാറാനാകില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ എം.പി. മുഖ്യമന്ത്രി മറുപടി പറയുക തന്നെ വേണം. ഇതേകുറിച്ച്​ ചോദിക്കുമ്പോൾ ഒളിച്ചോടരുത്​. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അതിന്​​ രാഷ്​ട്രീയമായും നിയമപരമായും എല്ലാ വഴികളും നോക്കുമെന്നും ബെന്നി ബഹ്‌നാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.ടി സെക്രട്ടറി ശിവശങ്കരൻ മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ്. സ്​പ്രിൻക്ലർ ആയാലും സ്വർണക്കടത്തായാലും ആരോപണങ്ങളെല്ലാം ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലും കുടുംബത്തിലുമാണ്​. സ്​പ്രിൻക്ലർ വിവാദത്തിൽ ശിവശങ്കരന്​ മുഖ്യമന്ത്രി ഗുഡ്‌സർട്ടിഫിക്കറ്റ് എൻട്രിയാണ് നൽകിയത്. യു.എ.ഇയിൽ നയതന്ത്ര ഡിന്നറിൽവരെ മുഖ്യമന്ത്രിയുടെ കൂടെ സ്വപ്‌നയുണ്ടായിരുന്നു​െവന്ന്​ വ്യക്തമായിട്ടുണ്ട്​. സ്വർണക്കടത്ത്​ അന്വേഷണം മുന്നോട്ടുപോകുമ്പോൾ വലിയ പലരിലേക്കും എത്തും. ഇതി​ൻെറ കണ്ണി ഏറെ വലുതാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി മുഖ്യമന്ത്രിയെ പി.ബി.യിൽനിന്ന്​ നീക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം ആർജവം കാട്ടണമെന്ന്​ ബെന്നി ബഹ്​നാൻ ആവശ്യപ്പെട്ടു. ടി.എൻ. പ്രതാപൻ എം.പി.യും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.