മല്ലപ്പള്ളി: കോട്ടാങ്ങൽ വില്ലേജ് ഓഫിസിൽ ഓഫിസർ ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകുന്നു. മറ്റ് രണ്ട് വില്ലേജ് ഓഫിസുകളുടെ ചുമതലയുള്ള ഒരു ഓഫിസറെയാണ് ഇവിടത്തെയും ചുമതല ഏൽപിച്ചത്.കോട്ടാങ്ങൽ വില്ലേജ് ഓഫിസിൽ സ്ഥിരമായ ഓഫിസർ ഇല്ലാതായിട്ട് മാസങ്ങളായി.
വിവിധ ആവശ്യത്തിന് ദിനംപ്രതി അപേക്ഷയും നൽകി കാത്തിരിക്കുകയാണ് നൂറുകണക്കിന്പേർ. ബാങ്ക് വായ്പകളും മറ്റും എടുക്കുന്നതിന് നിരവധി പേരാണ് ദിവസങ്ങൾ ഓഫിസിൽകയറി ഇറങ്ങുന്നത്. കൂടാതെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ നൽകി 15 ദിവസം കഴിഞ്ഞാലും മറുപടിയില്ല.
വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ രക്ഷ കർത്താക്കൾ നെട്ടോട്ടം ഓടുകയാണ്. ചുമതല നൽകിയ ഓഫിസർമാർ ഓടിനടന്ന് ജോലി ചെയ്യേണ്ട അവസ്ഥയാണ്. കൃത്യമായ മറുപടി പറയാൻ കഴിയാതെ മറ്റ് ഉദ്യോഗസ്ഥരും കുഴയുകയാണ്. കോട്ടാങ്ങൽ വില്ലേജിൽ സ്ഥിരമായി ഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.