ജി​ല്ല എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച നി​യു​ക്തി മെ​ഗാ തൊ​ഴി​ല്‍മേ​ള​യി​ല്‍ എത്തിയവർ

നിയുക്തി മെഗാ തൊഴില്‍മേള: 500പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി

പത്തനംതിട്ട: ജില്ലയിലെ ആഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന് ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കാതോലിക്കറ്റ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചമെഗാ തൊഴില്‍മേളയിൽ വിവിധ സ്ഥാപനങ്ങൾ 500 ഉദ്യോഗാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി. 'നിയുക്തി 2022' പേരിട്ട മേളയിൽ 51 തൊഴില്‍ദാതാക്കളും 1000 അപേക്ഷകരും പങ്കെടുത്തു. പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ സംഘടിപ്പിച്ച മേള മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന തൊഴില്‍മേളകളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കമ്പനികളും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവതി യുവാക്കള്‍ സന്നദ്ധരാകണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി.കോമേഴ്സ് വിഭാഗം മേധാവി ഡോ. ആന്‍സി സാം, തിരുവനന്തപുരം മേഖല എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജി. സാബു, എംപ്ലോയ്മെന്റ് ഓഫിസര്‍ ജെ.എഫ്. സലിം, ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ ജി.ജി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    
News Summary - Niyukti Mega Job Fair: Shortlist of 500 candidates prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.