സന്ദർശിച്ചു

പന്തളം: വിവാദമായ കുപ്പണ്ണൂർചിറ പ്രദേശം മുൻ എം.എൽ.എ ശിവദാസൻ നായർ . പദ്ധതിയുടെ രൂപരേഖ പൊതുജനങ്ങൾ മുന്നിൽ പരസ്യപ്പെടുത്തണമെന്ന്​ അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ. ഉണ്ണികൃഷ്ണൻ നായർ, എൻ.സി. മനോജ്, ജി. രഘുനാഥ്, മണ്ഡലം പ്രസിഡൻറ്​ സി. തുളസീധരൻപിള്ള, ഗ്രാമപഞ്ചായത്ത് വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സതി എം.നായർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സുരേഷ് പാണിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സി. അനീഷ്കുമാർ, അജിത് കൈപ്പുഴ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബണ്ടുറോഡ്​ പദ്ധതിയിൽ ഉൾപ്പെടുത്തി -വാർഡ്​ മെംബർ പന്തളം: കുപ്പന്നൂർ മൈനർ ഇറിഗേഷൻ പദ്ധതി തയാറാക്കുമ്പോൾ കർഷകരുടെ ആവശ്യം മാനിച്ചാണ് ബണ്ടു റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് വാർഡ് മെംബർ കെ.ആർ. ജയചന്ദ്രൻ. കർഷകർക്ക് അവരവരുടെ പാടങ്ങളിലേക്ക് എത്തിച്ചേരാനും അതുവഴി 30 വർഷമായി മുടങ്ങിക്കിടക്കുന്ന കൃഷി പുനരാരംഭിക്കുവാനും കഴിയും. ഈ പ്ലാൻ തന്നെയാണ് സർക്കാറിന് സമർപ്പിച്ചിട്ടുള്ളത്. തോടി​ൻെറ വീതി നാലുമീറ്റർ തന്നെയാണ്. ബണ്ടു റോഡും തോടും കരിങ്കൽ ഉപയോഗിച്ച് കെട്ടി എടുക്കുകയും ചെയ്യും. പ്രതിപക്ഷം മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുന്നത് മനഃപൂർവം പദ്ധതി മുടക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.