മല്ലപ്പള്ളി: ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി ശോഭായാത്രകൾ നടന്നു. കോട്ടാങ്ങലിൽ ശാസ്താംകാവ് അയ്യപ്പക്ഷേത്രം, നടുഭാഗം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ പുത്തൂർ പടിയിൽ സംഗമിച്ച് മഹാശോഭായാത്രയായി ക്ഷേത്രസന്നിധിയിലെത്തി. മല്ലപ്പള്ളിയിൽ മുരണി, കീഴ്‌വായ്പൂര് പൗവ്വത്തിപ്പടി, നാരകത്താനി പുന്നമറ്റം, മൂശാരിക്കവല, കൈപ്പറ്റ, പരിയാരം, ഭജനമഠം കാര്യാലയം എന്നിവിടങ്ങളിലെ ശോഭായാത്രകൾ ഗുരുദേവ ക്ഷേത്രത്തിനു സമീപം സംഗമിച്ച് തിരുമാലിട ക്ഷേത്രത്തിൽ സമാപിച്ചു. ആനിക്കാട് നൂറോന്മാവ്, ഒല്ലൂർ പടി, പുളിക്കാമല, എന്നിവിടങ്ങളിലെ ശോഭായാത്രകൾ പുല്ലുകുത്തിയിൽ സംഗമിച്ച് ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിലും പുന്നവേലി, വായ്പൂര് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ശോഭായാത്രകൾ ചെട്ടിമുക്കിലും സംഗമിച്ച് കീഴ്തൃക്കേൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തി. അമ്പാടിയിലെയും വൃന്ദാവനത്തിലെയും സ്മരണകൾ ഉണർത്തുന്ന നിശ്ചലദൃശ്യങ്ങൾ, ശ്രീകൃഷ്ണ- ഗോപിക വേഷങ്ങളും ശോഭായാത്രകളിൽ അണിനിരന്നു. ഫോട്ടോ: മല്ലപ്പള്ളിയിൽ നടന്ന ശോഭായാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.