പ്രവേശനോത്സവം

പന്തളം: നഗരസഭതല ഉദ്ഘാടനം മങ്ങാരം ഗവ. യു.പി സ്കൂളിൽ പന്തളം ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അച്ചൻകുഞ്ഞ്​ ജോൺ അധ്യക്ഷതവഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ മുഖ്യപ്രഭാഷണം നടത്തി. അനു വി.സുദേവ് മുഖ്യാതിഥിയായി. ബ്ലോക്ക്തല ഉദ്ഘാടനം തോന്നല്ലൂർ ഗവ. യു.പി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ രാജേഷ് അധ്യക്ഷതവഹിച്ചു. കടക്കാട് ഗവ. എൽ.പി സ്കൂളിൽ പ്രവേശന ഉത്സവ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. പി.ടി.എ പ്രസിഡന്‍റ്​ നൗഷാദ് എസ്. അധ്യക്ഷതവഹിച്ചു. ഫോട്ടോ: കടക്കാട് ഗവ. എൽ.പി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ച് ആനയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.