ഓണവിപണി; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ തു​ട​ങ്ങി

കോ​ഴ​​ഞ്ചേ​രി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. എ​ല്ലാ ദി​വ​സ​വും സ്‌​ക്വാ​ഡു​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

മു​ദ്ര​പ​തി​ക്കാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, അ​ള​വി​ലും തൂ​ക്ക​ത്തി​ലും കു​റ​ച്ച് വി​ല്‍പ​ന ന​ട​ത്തു​ക, നി​ർ​മാ​താ​വി​ന്റെ വി​ലാ​സം, ഉ​ൽ​പ​ന്നം പാ​ക്ക്​ ചെ​യ്ത തീ​യ​തി, അ​ള​വ്, തൂ​ക്കം, പ​ര​മാ​വ​ധി വി​ല്‍പ​ന വി​ല, പ​രാ​തി പ​രി​ഹാ​ര ന​മ്പ​ർ തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത പാ​ക്ക​റ്റു​ക​ൾ വി​ല്‍പ​ന ന​ട​ത്തു​ക, എം.​ആ​ര്‍.​പി​യേ​ക്കാ​ൾ അ​ധി​ക വി​ല ഈ​ടാ​ക്കു​ക, വി​ല തി​രു​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കു​ക​യോ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യും.

പ​രാ​തി സ്വീ​ക​രി​ക്കാ​ൻ ക​ണ്‍ട്രോ​ൾ റൂ​മും പ്ര​വ​ര്‍ത്തി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​രാ​തി​ക​ൾ അ​ത​ത്​ താ​ലൂ​ക്കു​ക​ളി​ലെ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ർ, ഫ്ലൈ​ങ്​ സ്‌​ക്വാ​ഡ് ഇ​ന്‍സ്‌​പെ​ക്ട​ർ, ഡെ​പ്യൂ​ട്ടി ക​ണ്‍ട്രോ​ള​ർ എ​ന്നി​വ​രെ​യോ ക​ണ്‍ട്രോ​ള​ർ റൂം ​ന​മ്പ​റി​ലോ അ​റി​യി​ക്കാം.

Tags:    
News Summary - Onam Market; Inspection started in business establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.