മൃഗങ്ങളുടെ കടിയേറ്റത് 7209 പേർക്ക്; പ്രതിരോധ കുത്തിവെപ്പില്‍ ശ്രദ്ധിക്കണമെന്ന് -ഡി.എം.ഒ

പത്തനംതിട്ട: അതീവ ഗൗരവത്തോടെ കാണേണ്ട രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.

ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 7209 പേരും ജൂണിൽ മാത്രം 1261 പേരും വിവിധ മൃഗങ്ങളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. പേവിഷബാധയുള്ള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്.

തലച്ചോറിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കള്‍ മുഖേനയാണ്. വളര്‍ത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ് എന്നീ വന്യമൃഗങ്ങളില്‍നിന്ന് പേവിഷബാധ ഉണ്ടാകാം. പേവിഷബാധ ഉണ്ടാകുന്ന 40 ശതമാനം ആളുകളും 15വയസ്സിന് താഴെ പ്രായമുള്ളവരാണ്.

ലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, പനി, കടിയേറ്റ ഭാഗത്തുണ്ടാകുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ടുമുതല്‍ മൂന്നുമാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരുവര്‍ഷം വരെ ആകാം.

മൃഗങ്ങള്‍ നക്കുകയോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകട സാധ്യത 90 ശതമാനം വരെ കുറക്കും.എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ ചികിത്സ തേടണം. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാത്തുനില്‍ക്കരുത്.

പ്ര​തി​രോ​ധി​ക്കാം; ജാഗ്രതയോടെ

വ​ള​ര്‍ത്ത്​ മൃ​ഗ​ങ്ങ​ള്‍ക്ക് യ​ഥാ​സ​മ​യം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍ക​ണം. നാ​യ്ക്ക​ള്‍ ജ​നി​ച്ച് മൂ​ന്നാം​മാ​സം കു​ത്തി​വെ​പ്പ്​ ന​ല്‍കു​ക​യും അ​തി​നു​ശേ​ഷം എ​ല്ലാ​വ​ര്‍ഷ​വും ബൂ​സ്റ്റ​ര്‍ ഡോ​സും ന​ൽ​ക​ണം.മൃ​ഗ​ങ്ങ​ളോ​ട് ക​രു​ത​ലോ​ടെ​യാ​വ​ണം ഇ​ട​പെ​ടേ​ണ്ട​ത്. ഉ​പ​ദ്ര​വി​ക്കു​ക​യോ ശ​ല്യ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​രു​ത്.

മൃ​ഗ​ങ്ങ​ള്‍ ക​ടി​ക്കു​ക​യോ മാ​ന്തു​ക​യോ ന​ക്കു​ക​യോ ചെ​യ്താ​ല്‍ ആ ​വി​വ​രം യ​ഥാ​സ​മ​യം അ​ധ്യാ​പ​ക​രെ​യോ ര​ക്ഷി​താ​ക്ക​ളെ​യോ അ​റി​യി​ക്ക​ണം എ​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ള്‍ക്ക് ന​ല്‍ക​ണം.മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന വ്യ​ക്തി​ക​ളും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്ക​ണം. പേ​വി​ഷ​ബാ​ധ മാ​ര​ക​മാ​ണ്. ക​ടി​യേ​റ്റാ​ല്‍ ഉ​ട​നെ​യും തു​ട​ര്‍ന്ന് മൂ​ന്ന്, ഏ​​ഴ്, 28 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്ക​ണം. മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യേ​റ്റാ​ല്‍ പ​ര​മ്പ​രാ​ഗ​ത ഒ​റ്റ​മൂ​ലി ചി​കി​ത്സ​ക​ള്‍ തേ​ട​രു​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ​യും എ​ത്ര​യും വേ​ഗം വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്.

പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള ഐ.​ഡി.​ആ​ര്‍.​വി ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണെ​ന്നും മു​റി​വി​നു​ചു​റ്റും എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്‍ (എ​റി​ഗ് വാ​ക്സി​ന്‍) ജി​ല്ല ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട, ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​ര്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി റാ​ന്നി, താ​ലൂ​ക്ക് ആ​ശു​പ​ത്രി തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - 7209 people were bitten by animals; Care should be taken in immunization -DMO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.