244 പേര്‍ക്കുകൂടി കോവിഡ്; ഒരുമരണം

പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്​ച 244പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗംബാധിച്ച് ​ചികിത്സയിൽ കഴിഞ്ഞ ഒരാൾ മരിച്ചു. 141പേര്‍ രോഗമുക്തരായി. തിരുവല്ല സ്വദേശിയായ 65കാരനാണ്​ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ മരിച്ചത്​. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 10പേര്‍ വിദേശത്തുനിന്ന്​ വന്നവരും 22പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 212പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40പേരുണ്ട്. പത്തനംതിട്ട-16, അടൂർ-10, പന്തളം, തിരുവല്ല-7 എന്നിങ്ങനെയാണ്​ നഗരസഭ പ്രദേശങ്ങളിലെ രോഗബാധിതർ. പള്ളിക്കല്‍-15 വടശ്ശേരിക്കര-12 പ്രമാടം-11 ഏറത്ത്-10 കടമ്പനാട്-9, റാന്നി പഴവങ്ങാടി, ഇരവിപേരൂര്‍-8 ഏഴംകുളം, കടപ്ര, റാന്നി-7 പന്തളം-തെക്കേക്കര, മൈലപ്ര, വള്ളിക്കോട്​, കുളനട, കൊടുമണ്‍, കോന്നി, അയിരൂര്‍-6, വെച്ചൂച്ചിറ, കല്ലൂപ്പാറ, കുറ്റൂര്‍, മല്ലപ്പള്ളി-5 എന്നിങ്ങനെ ഗ്രാമപഞ്ചായത്ത്​ പ്രദേശങ്ങളിൽ നിന്ന്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ജില്ലയില്‍ ഇതുവരെ ആകെ 20181 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 17961 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2098 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 1952 പേര്‍ ജില്ലയിലും, 146 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.