പത്തനംതിട്ട: കോവിഡ് വ്യാപന ഭീഷണി തുടരുന്ന ജില്ലയില്‍ വ്യാഴാഴ്ച 1497 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 870 പേര്‍ രോഗമുക്തരായപ്പോൾ രോഗം ബാധിച്ച് കോഴഞ്ചേരി സ്വദേശി (76) പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. വ്യഴാഴ്ച രോഗസ്ഥിരീകരണ നിരക്ക് 34.7 ശതമാനം ആണ്. അടൂര്‍ 51, പന്തളം 60, പത്തനംതിട്ട 127, തിരുവല്ല 120, ആനിക്കാട് 6, ആറന്മുള 56, അരുവാപ്പുലം 22, അയിരൂര്‍ 49, ചെന്നീര്‍ക്കര 18, ചെറുകോല്‍ 12, ചിറ്റാര്‍ 17, ഏറത്ത് 22, ഇലന്തൂര്‍ 33, ഏനാദിമംഗലം 15, ഇരവിപേരൂര്‍ 12, ഏഴംകുളം 33, എഴുമറ്റൂര്‍ 17, കടമ്പനാട് 26, കടപ്ര 14, കലഞ്ഞൂര്‍ 25, കല്ലൂപ്പാറ 13, കവിയൂര്‍ 23, കൊടുമണ്‍ 26, കോയിപ്രം 31, കോന്നി 62, കൊറ്റനാട് 11, കോട്ടാങ്ങല്‍ 4, കോഴഞ്ചേരി 53, കുളനട 22, കുന്നന്താനം 17, കുറ്റൂര്‍ 14, മലയാലപ്പുഴ 16, മല്ലപ്പള്ളി 9, മല്ലപ്പുഴശ്ശേരി 16, മെഴുവേലി 14, മൈലപ്ര 13, നാറാണംമൂഴി 20, നാരങ്ങാനം 24, നെടുമ്പ്രം 8, നിരണം 9, ഓമല്ലൂര്‍ 17, പള്ളിക്കല്‍ 30, പന്തളം-തെക്കേക്കര 22, പെരിങ്ങര 23, പ്രമാടം 41, പുറമറ്റം 14, റാന്നി 35, റാന്നി-പഴവങ്ങാടി 31, റാന്നി-അങ്ങാടി 15, റാന്നി-പെരുനാട് 15, സീതത്തോട് 4, തണ്ണിത്തോട് 8, തോട്ടപ്പുഴശ്ശേരി 13, തുമ്പമണ്‍ 6, വടശ്ശേരിക്കര 23, വള്ളിക്കോട് 21, വെച്ചൂച്ചിറ 39 എന്നിങ്ങനെയാണ് രോഗബാധിതരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. ജില്ലക്കാരായ 6721 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 6480 പേര്‍ ജില്ലയിലും 241 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. പൊതു ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം -ഡി.എം.ഒ പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാന്‍ പൊതു ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി പറഞ്ഞു. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറക്കണം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കണം. സുരക്ഷിത അകലം പാലിക്കണം. കൈകള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്ത് അണുമുക്തമാക്കണം. മാളുകളും ഭക്ഷണശാലകളും അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. പനിയും രോഗലക്ഷണങ്ങളും ഉള്ളവര്‍ അത് മറച്ചുവെച്ച് പൊതു ഇടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ സമ്പര്‍ക്കത്തില്‍പെട്ടവരോ വീടുകളില്‍തന്നെ കഴിയുക. പോസിറ്റിവ് ആകുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കുക. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂട്ടംകൂടി ഭക്ഷണം കഴിക്കുന്നതും പങ്കിടുന്നതും വായുസഞ്ചാരമില്ലാത്ത അടഞ്ഞ അന്തരീക്ഷവും ഒഴിവാക്കി രോഗവ്യാപനം തടയേണ്ടതാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ വീട്ടിലുള്ളപ്പോള്‍ പുറത്തുപോകുന്നവര്‍ തിരികെ വരുമ്പോൾ കുളിച്ച് ശുചിയായശേഷമേ വീട്ടിനുള്ളില്‍ പ്രവേശിക്കാവൂ. പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകും. അതിനാല്‍ കഴിവതും ആള്‍ക്കൂട്ടവും അനാവശ്യയാത്രകളും പരമാവധി ഒഴിവാക്കുക. മുമ്പ് കോവിഡ് ബാധിതരായെന്ന് കരുതിയോ രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചെന്ന് കരുതിയോ ജാഗ്രതക്കുറവ് പാടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധത്തിന് പ്രാധാന്യം നല്‍കി എല്ലാവരും സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.