നിതി​ന്​ 89ാം റാങ്ക്: മാതാപിതാക്കൾക്ക് അഭിമാനനേട്ടം

മല്ലപ്പള്ളി: സിവിൽ സർവിസ് പരീക്ഷയിൽ നിതിൻ കെ. ബിജുവിന് 89 ാം റാങ്ക് ലഭിച്ചതിൽ മാതാപിതാക്കൾക്ക് അഭിമാനനേട്ടം. കല്ലൂപ്പാറ കുറ്റിക്കണ്ടത്തിൽ വീട്ടിൽ ബിജു ഈപ്പ​ൻെറയും സുജ ബിജുവി​ൻെറയും മകനാണ്​ നിതിൻ. മക്കളുടെ പഠനസൗകര്യാർഥം സ്വന്തം നാടുവിട്ട് ഈ കുടുംബം കഴിഞ്ഞ എട്ട് വർഷമായി ബംഗളൂരുവിലാണ് താമസം. ഐ.എ.എസുകാരനാവുകയെന്ന്​ മക​ൻെറ ആഗ്രഹം സാധിച്ചുകൊടുക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു ഈ മാതാപിതാക്കൾ. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ തിരുവല്ല സൻെറ്​ മേരിസ് ​െറസിഡൻസി സ്കൂളിൽ പഠിച്ച നിതിൻ ആറ് മുതൽ പ്ലസ്ടു വരെ വെച്ചൂച്ചിറ നവോദയ സ്കൂളിലാണ് പഠിച്ചത്. ബംഗളൂരു ആർ.എൻ.എസ്.ഐ.ടിയിൽനിന്ന്​ ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്നാണ്​ സിവിൽ സർവിസ്​ ശ്രമം ആരംഭിച്ചത്​. സഹോദരി നീതു റബേക്ക ബിജു ബംഗളൂരുവിൽ എൻജിനീയറിങ്​ ബിരുദ വിദ്യാർഥിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.