പത്തനംതിട്ട: ഓണം സമൃദ്ധമാക്കാന്‍ വിപുല ക്രമീകരണവുമായി കണ്‍സ്യൂമർ ഫെഡ്. ജില്ലയിൽ 29 മുതൽ സെപ്റ്റംബർ ഏഴു വരെ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകൾ പ്രവര്‍ത്തിക്കും. ജില്ലയിലെ ത്രിവേണി സൂപ്പർ മാര്‍ക്കറ്റുകൾ വഴിയും തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലൂടെയുമാണ് ഓണച്ചന്തകൾ പ്രവര്‍ത്തിക്കുക. 93 ഓണച്ചന്ത വഴി 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് റീജനല്‍ മാനേജര്‍ ബിന്ദു പി. നായര്‍ അറിയിച്ചു. കശുവണ്ടി കോര്‍പറേഷനുമായും മില്‍മയുമായും സഹകരിച്ച് ഓണസദ്യക്ക് ആവശ്യമായ ഇനങ്ങൾ മിതമായ വിലയില്‍ ലഭ്യമാക്കും. പൊതുവിപണിയേക്കാള്‍ 30 മുതൽ 50 ശതമാനം വരെ വിലക്കുറവില്‍ സബ്സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങളും ഈ ചന്തകളില്‍ ലഭിക്കും. വിപണന കേന്ദ്രങ്ങളില്‍ ദിവസേന 75 പേര്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം നടത്തുക. ഇനം, ഒരു കുടുംബത്തിന് ഒരാഴ്ചയിൽ നല്‍കേണ്ട അളവ്, നിരക്ക്/കിലോഗ്രാം എന്ന ക്രമത്തില്‍: ജയ അരി, 5 കെ.ജി, 25 രൂപ. കുത്തരി, 5 കെ.ജി, 24 രൂപ. കുറുവ അരി, 5 കെ.ജി, 24 രൂപ. പച്ചരി, 2 കെ.ജി, 23 രൂപ. പഞ്ചസാര, 1 കെ.ജി, 22 രൂപ. ചെറുപയര്‍, 500 ഗ്രാം, 74 രൂപ. വന്‍ കടല, 500 ഗ്രാം, 43 രൂപ. ഉഴുന്ന്, 500 ഗ്രാം, 66 രൂപ. വന്‍പയര്‍, 500 ഗ്രാം, 45 രൂപ. തുവരപരിപ്പ്, 500 ഗ്രാം, 65 രൂപ. മുളക്, 500 ഗ്രാം, 75 രൂപ. മല്ലി, 500 ഗ്രാം, 79 രൂപ. വെളിച്ചെണ്ണ, 500 മില്ലി, 46 രൂപ. -------------------------------------------------- സ്വാഗതസംഘം കൺവെൻഷൻ പത്തനംതിട്ട: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി എം.പി കശ്മീർ മുതൽ കന്യാകുമാരി വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നടത്തിപ്പും ജില്ലതല സ്വാഗതസംഘം രൂപവത്കരണ യോഗവും ഞായറാഴ്ച വൈകീട്ട് മൂന്നിന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.