വൈസ്​മെൻ ഭാരവാഹികളുടെ സ്ഥാനാരോഹണം 19ന്

പത്തനംതിട്ട: വൈസ്​മെൻ ഇന്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജ്യൻ ഒന്നാം വാർഷികവും റീജ്യൻ ഭാരവാഹികളുടെ സ്ഥാനാരോഹണവും 19ന്​ ഉച്ചക്ക്​ 2.30ന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ​ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റീജ്യൻ ഡയറക്ടർ ജോർജ് ഡാനിയേൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാകും. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തജിൽ റീജനൽ ഡയറക്ടർ പ്രഫ. കോശി തോമസ്, ​ജോർജ്​ ഡാനിയൽ, അഡ്വ. ജേക്കബ്​ വർഗീസ്, സാംസൺ ഐസക്, ഡോ. വിനോദ്​​ രാജ്​ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.