ഡോ. എം.എസ്. സുനിലി​െൻറ 180ാമത്തെ സ്നേഹഭവനം കൈമാറി

ഡോ. എം.എസ്. സുനിലി​ൻെറ 180ാമത്തെ സ്നേഹഭവനം കൈമാറി പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായവർക്ക്​ പണിതു​നൽകുന്ന 180ാമത്തെ സ്നേഹ ഭവനം കൈമാറി. കൊടുമൺ ഇടത്തിട്ടമലയുടെ ​ചരുവിൽ ഉഷക്കും ശിവൻകുട്ടിക്കും മൂന്ന് പെൺമക്കൾക്കുമായാണ്​ വീട്​ നിർമിച്ചു നൽകിയത്​. ചിക്കാഗോ മാർക്കി​ൻെറ അംഗമായ തോമസി​ൻെറ സഹായത്താൽ അദ്ദേഹത്തി​ൻെറ സഹോദരി ചെങ്ങന്നൂർ പള്ളിത്താഴത്തേതിൽ സൂസൻ ചെറിയാ​ൻെറ ഓർമക്കായാണ്​ വീട്​ നിർമിച്ചത്​. വീടി​ൻെറ ഉദ്​ഘാടനവും താക്കോൽദാനവും പബ്ലിക് പ്രോസിക്യൂട്ടർ എ.സി. ഈപ്പൻ നിർവഹിച്ചു. വർഷങ്ങളായി പ്ലാസ്​റ്റിക് കുടിലിലാണ്​ ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്​. ദയനീയാവസ്ഥ നേരിൽ കണ്ടതോടെയാണ്​ തോമസ് നൽകിയ മൂന്നരലക്ഷം രൂപ വിനിയോഗിച്ച്​ രണ്ടു മുറിയും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്രയടി വീട്​ നിർമിച്ചത്​. വാർഡ് അംഗം കെ. പുഷ്പലത, കെ.പി. ജയലാൽ, സൗമ്യ മോഹൻ, രാജശ്രീ രാജേഷ്, അഭിജിത്ത് യശോധരൻ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ലൈഫ് മിഷന്‍ പദ്ധതി ജില്ലയിലെ രണ്ടുഭവന സമുച്ചയ നിർമാണത്തിന്​ തുടക്കം 100 കുടുംബത്തിന്​ വീടൊരുക്കും പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിപ്രകാരം ജില്ലയിലെ രണ്ടുഭവന സമുച്ചയത്തി​ൻെറ നിർമാണോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പന്തളത്തും ഏനാത്തുമായി ആരംഭിക്കുന്ന ഭവന സമുച്ചയത്തിലൂടെ 100 കുടുംബത്തിനാണ്​ വീടൊരുങ്ങുക. പന്തളത്ത് രണ്ടു ടവറിലായി 44ഉം ഏനാത്ത് രണ്ടു ടവറിലായി 56 ഫ്ലാറ്റുമാണ്​ ഒരുങ്ങുന്നത്. ആറുമാസമാണ് നിർമാണ കാലാവധി. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാംഘട്ടമായ പദ്ധതിയുടെ ജില്ലതല ഉദ്ഘാടന ചടങ്ങുകള്‍ പന്തളം മുടിയൂര്‍ക്കോണം മന്നത്തുകോളനിയിലുള്ള സാംസ്‌കാരിക നിലയത്തിലാണ് സംഘടിപ്പിച്ചത്. മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു ശിലാഫലകം അനാച്ഛാദന ചടങ്ങ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭയിലെ ശിലാഫലകം അനാച്ഛാദനം നഗരസഭ ചെയര്‍പേഴ്‌സൻ ടി.കെ. സതിയും ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ശിലാഫലകം അനാച്ഛാദനം ജില്ല പഞ്ചായത്ത് അംഗം ബി. സതികുമാരിയും നിര്‍വഹിച്ചു. പന്തളം നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍. ജയന്‍, നഗരസഭ ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എ. രാമന്‍, വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ രാധ രാമചന്ദ്രന്‍, ആരോഗ്യകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ലസിത ടീച്ചര്‍, നഗരസഭ സെക്രട്ടറി ജി. ബിനു, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാധാമണി ഹരികുമാര്‍, ലൈഫ്മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സി.പി. സുനില്‍ വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.