കിഴങ്ങുവിളകള്‍; പരിശീലനവും പ്രദര്‍ശനവും 16ന്

പത്തനംതിട്ട: കിഴങ്ങുവിളകള്‍, ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധനയും വിഷയത്തെ ആസ്പദമാക്കി ഇലവുംതിട്ട മൂലൂര്‍ സ്മാരക ഹാളില്‍ (എസ്.എന്‍.ഡി.പി ഹാള്‍) 16ന് രാവിലെ 9.30ന് പരിശീലനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനവും പ്രകാശനവും നിര്‍വഹിക്കും. പുതിയ കിഴങ്ങുവിള ഇനങ്ങളുടെ വിതരണ ഉദ്ഘാടനം, മരച്ചീനി വള മിശ്രിതത്തി​ൻെറ വിതരണ ഉദ്ഘാടനം, കിഴങ്ങുവിള മൈക്രോ ഫുഡുകളുടെ വിതരണ ഉദ്ഘാടനം എന്നിവയാണ് നടക്കുക. ആടുവളര്‍ത്തല്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ട് നമ്പര്‍ 204/22 ആടുവളര്‍ത്തല്‍ (എസ്.സി.പി) പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും 30നകം വെറ്ററിനറി ഹോസ്പിറ്റലില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷഫോറവും ഓമല്ലൂര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍നിന്ന്​ ലഭിക്കും. അപേക്ഷകർ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായിരിക്കണം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും 200 രൂപയുടെ മുദ്രപ്പത്രവും ഹാജരാക്കണം. ഗുണഭോക്തൃ വിഹിതമായ 4000 രൂപയും വെറ്ററിനറി ഹോസ്പിറ്റലില്‍ അടക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.