പെരിങ്ങരയിൽ 12പേർക്ക് കോവിഡ്; ഒമ്പതും സമ്പർക്കം

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പരിധിയിലുൾപ്പെട്ട പെരിങ്ങര പഞ്ചായത്തിൽ ശനിയാഴ്​ച 12പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് പുരുഷന്മാർക്കും അഞ്ച് സ്ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചാത്തങ്കരിയിൽ മാത്രം അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബാക്കിയുള്ള ഏഴുപേർ ആലംതുരുത്തി, മേപ്രാൽ, അഴിയിടത്തുചിറ പ്രദേശങ്ങളിലുള്ളവരാണ്. 12ൽ രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരും ഒരാൾ ഇതര സംസ്ഥാനത്തുനിന്നുമെത്തിയതാണ്​. ബാക്കി ഒമ്പതുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ കെ.എം. സാബുക്കുട്ടി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.