തെറ്റുപാറയിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കണം -സി.പി.എം

കോഴഞ്ചേരി: കോയിപ്രം വില്ലേജില്‍ 97 മുതല്‍ കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിച്ച തെറ്റുപാറയിലെ 11കുടുംബങ്ങള്‍ക്ക് കൂടി ഏപ്രില്‍ 25ലെ പട്ടയമേളയില്‍ പട്ടയം കൊടുക്കണമെന്ന് സി.പി.എം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തെറ്റുപാറയിലെ 11കുടുംബങ്ങള്‍ പുറമ്പോക്കില്‍ താമസം ആരംഭിച്ച് ഏറെ വര്‍ഷങ്ങള്‍ക്കുശേഷം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തുവെന്ന തര്‍ക്കത്തിന്‍റെ പേരില്‍ പട്ടയം നിഷേധിക്കുന്ന നടപടി അംഗീകരിക്കാന്‍ പറ്റില്ല. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും ഏരിയ സെക്രട്ടറി അഡ്വ. പീലിപ്പോസ് തോമസും തെറ്റുപാറ സന്ദര്‍ശിച്ച് താമസക്കാരുടെ പരാതികള്‍ ബോധ്യപ്പെട്ടു. പട്ടയത്തിനര്‍ഹതയുള്ളവര്‍ക്ക് പട്ടയം നൽകാതെ തിരുവല്ല താലൂക്കില്‍ കേവലം 44പേര്‍ക്ക്​ മാത്രമെ ഇപ്രാവശ്യം പട്ടയം നല്‍കുന്നുള്ളു. അര്‍ഹതയുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ കലക്ടര്‍ ഇടപെട്ട് പൊതുമരാമത്തുകാരെകൂടി പങ്കെടുപ്പിച്ച യോഗം വിളിക്കണമെന്ന് അഡ്വ. പീലിപ്പോസ് തോമസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.