അടൂർ നഗരസഭ പൊതുശ്മശാനത്തി‍െൻറ രൂപരേഖയായി

അടൂർ നഗരസഭ പൊതുശ്മശാനത്തി‍ൻെറ രൂപരേഖയായി അടൂർ: നഗരസഭ പൊതുശ്മശാനത്തി‍ൻെറ രൂപരേഖ തയാറായി. ശ്മശാന നിർമാണം എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന ഇനമായിരുന്നു. നഗരസഭ അതിർത്തിയിൽ ശ്മശാനം ഇല്ലാത്തതുമൂലം വീടുകളുടെ ചായ്പുകൾ പൊളിച്ച്​ മൃതദേഹം ദഹിപ്പിക്കുന്ന സ്ഥിതി ഉണ്ടാകുകയും അത്​ മാധ്യമങ്ങളിൽ മുഖ്യ വാർത്തയാകുകയും ചെയ്തിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിൽ കരുവാറ്റ ഒന്നാം വാർഡിൽ ഒന്നര ഏക്കറിൽ ശ്മശാനം നിർമിക്കാൻ ആലോചന നടത്തുകയും കൗൺസിൽ അംഗീകരിക്കുകയും കിഫ്ബി സഹായത്തോടെ നിർമാണം നടത്താൻ തീരുമാനിക്കുകയും ചെയ്തു. 4.61 കോടി രൂപവരുന്ന ഡി.പി.ആറാണ് തയാറാക്കിയത്. തികച്ചും പ്രകൃതി സൗഹാർദവും ആധുനിക രീതിയിലുമുള്ള രണ്ട് ചേംബറുള്ള ഗ്യാസ് ക്രിമിറ്റോറിയമാണ് ഇവിടെ നിർമിക്കുക. രൂപകൽപന നിർവഹിച്ചത് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ്. വരുന്ന സാമ്പത്തികവർഷംതന്നെ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ ഡി. സജി അറിയിച്ചു. PTL ADR Smasanam അടൂരിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ആധുനിക ശ്മശാനത്തി‍ൻെറ രൂപരേഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.