കുടിവെള്ളപ്രശ്നം: കെ.എസ്.ആർ.ടി.സി ഡിപ്പോ അവഗണന; സമരപരിപാടികൾ ആരംഭിക്കുമെന്ന്​ കോൺ​ഗ്രസ്

മല്ലപ്പള്ളി: താലൂക്കിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിലും, കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വർക്ക് ഷോപ്പ് നിർത്തലാക്കിയതിലും പ്രതിഷേധിച്ച് സമരപരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ്‌ ബ്ലോക്ക്‌ നേതൃയോഗം തീരുമാനിച്ചു. ഡിപ്പോയിലെ മുഴുവൻ വർക്ക്‌ ഷോപ് ജീവനക്കാരെയും സ്ഥലം മാറ്റിയിരിക്കയാണ്. ഇതുകാരണം ബസുകളുടെ ചെറിയ തകരാർ പോലും പരിഹരിക്കുന്നതിന്​ പത്തനംതിട്ടയിൽനിന്നും മെക്കാനിക് വരേണ്ട അവസ്ഥയാണ്. ഇത് ഡിപ്പോയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ ശുദ്ധജല പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുമരാമത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനം നടത്തുന്നതിൽ എം.എൽ.എ പരാജയപ്പെട്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്‍റ്​ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. റെജി തോമസ്, മാത്യു ചാമത്തിൽ, കോശി പി. സക്കറിയ, ലാലു തോമസ്, പി. ജി. ദിലീപ് കുമാർ, ഇ.കെ. സോമൻ, ചെറിയാൻ വർഗീസ്, എം.കെ. സുഭാഷ് കുമാർ, ടി.ജി. രഘുനാഥപിള്ള, സജി പൊയ്ക്കുടിയിൽ, മാന്താനം ലാലൻ, എം.ജെ. ചെറിയാൻ, മണിരാജ് പുന്നിലം, രാജേഷ് സുരഭി, ബിനു ഗോപാൽ എന്നിവർ സംസാരിച്ചു. മല്ലപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റെജി പണിക്കമുറിയെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.