സ്ഥിരംകലാവേദികൾ സ്ഥാപിക്കുന്നത് സർക്കാർ ആലോചിക്കും -ചിറ്റയം ഗോപകുമാർ

അടൂർ: സിനിമ ശാലകളോടൊപ്പം നാടകങ്ങളും മറ്റുകലകളും പ്രദർശിപ്പിക്കുന്ന സ്ഥിരം നാടകശാലകൾ സംസ്ഥാനത്തെമ്പാടും ആരംഭിക്കാൻ കഴിഞ്ഞാൽ കലാകാരന്മാർ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നവരസ കമ്യൂണിക്കേഷൻസ് ആർട്സ് സൊസൈറ്റി 'നന്മ എന്‍റെ നവരസ' - ജീവകാരുണ്യ പദ്ധതിയും നെടുമുടി വേണു, പ്രേംനസീർ അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം സംവിധാനങ്ങളെക്കുറിച്ച് സർക്കാറും ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസമന്വയ സമിതി സംസ്ഥാന ജന. സെക്രട്ടറി കുടശ്ശനാട് മുരളി അധ്യക്ഷതവഹിച്ചു. കലാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ നാടകനടി കുടശനാട് കനകം, അൻസാർ ബാബു എന്നിവരെ ആദരിച്ചു. കവിയരങ്ങ് കവി കണിമോളും പ്രേംനസീർ അനുസ്മരണം ഡോ. പഴകുളം സുഭാഷും കലാപരിപാടികൾ ഡോ. ദിനേശ്കർത്തയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത കമീഷൻ അംഗം ഷാഹിദ കമാൽ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, എസ്. മീരാസാഹിബ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കലാഭവൻമണി സേവന സമിതി അധ്യക്ഷൻ അജിൽ മണിമുത്ത്, നവരസ പ്രസിഡൻറ്​ സിന്ധു രാജൻപിള്ള, രാമകൃഷ്ണൻ, ശ്യാം ഏനാത്ത്, രാധാകൃഷ്ണന് ചൂനാട്, ബിജു, രാജേഷ് നമ്പൂതിരി, രഞ്ചൻ കോന്നി, കുടശനാട് പ്രസാദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. PTL ADR Chitayam ജീവകാരുണ്യ പദ്ധതിയും അനുസ്മരണയോഗവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.