കേന്ദ്രത്തി​െൻറ സ്ക്രാപ്പേജ് നയത്തിനെതിരെ തൊഴിൽ സംരക്ഷണ യാത്ര

കേന്ദ്രത്തി​ൻെറ സ്ക്രാപ്പേജ് നയത്തിനെതിരെ തൊഴിൽ സംരക്ഷണ യാത്ര ptl th 7 പത്തനംതിട്ട: ഓട്ടോമൊബൈൽ മേഖലയെ ഉരുക്ക് വ്യവസായികൾക്ക് അടിയറവെക്കുന്ന കേന്ദ്രസർക്കാറി​ൻെറ സ്വകാര്യവത്​കരണ സ്ക്രാപ്പേജ് നയത്തിനെതിരെ ഓൾകേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂനിയൻ നേതൃത്വത്തിൽ 25 മുതൽ നവംബർ അഞ്ചുവരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ തൊഴിൽ സംരക്ഷണയാത്ര നടത്തുമെന്ന് ജനറൽ സെക്രട്ടറി പാളയം ബാബു , ജനറൽ കൺവീനർ വി.സി രമേശ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യാത്രയുടെ ഉദ്ഘാടനം 25ന് രാവിലെ എട്ടിന്​കാസർകോട് ബസ്​സ്​റ്റാൻഡിന് സമീപം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കും. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ജാഥ ഫ്ലാഗ്ഓഫ് ചെയ്യും. നവംബർ അഞ്ചിന് രാവിലെ 11ന്​ രാജ്ഭവന്​ മുന്നിൽ സമാപിക്കും. കെ. മുരളീധരൻ എം.പി ധർണ ഉദ്ഘാടനം ചെയ്യും. ധർണയുടെ സമാപന ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. വാഹന ബോഡി നിർമാണ മേഖലയുമായി ബന്ധപ്പെട്ട നയങ്ങൾ സുതാര്യമാക്കുക, നിലവി​ലെ ചെറുകിട സ്ക്രാപ്പേജ് യൂനിറ്റുകൾ തുടരുവാനും പുതിയ യൂനിറ്റ് തുടങ്ങുന്നതിനുള്ള നിയമം സുതാര്യമാക്കുക ,സ്ക്രാപ്പേജ് പോളിസി നടപ്പിലാക്കുന്നതിന് മുമ്പ് സാമൂഹിക ആഘാത പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിൽ സംരക്ഷണ യാത്ര. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഷിബു ജോസഫ്, ചെയർമാൻ പി.കെ. വിജയകുമാർ, ട്രഷറർ വിതുര രജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.