മഴ: മലയോരം ഭീതിയിൽ

കോന്നി: കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്ത മഴയിൽ മലയോര ജനത വളരെ ആശങ്കയിലാണ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ പെയ്ത മഴയിൽ അച്ചൻകോവിലാറ്റിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നെങ്കിലും പിന്നീട് മഴയുടെ ശക്തികുറഞ്ഞ് ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നു. കോന്നി മേഖലയിൽ ജലനിരപ്പ് താഴ്ന്നപ്പോഴേക്കും താഴൂർ, കൈപ്പട്ടൂർ, വള്ളിക്കോട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താഴൂർ കടവ് ഭാഗത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഇത് മൂന്നാം തവണയാണ് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ നേരിയ വെയിൽ ഉണ്ടായപ്പോഴേക്കും അച്ചൻകോവിലാറ്റിലെ ജലനിരപ്പ് താഴ്ന്നു. ഉച്ചക്കുശേഷം മഴമേഘങ്ങൾ വീണ്ടും രൂപപ്പെട്ടതോടെ ജനം ഭീതിയിലാണ്. കോന്നി - വെട്ടൂർ-കുമ്പഴ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആവണിപ്പാറ ആദിവാസി കോളനി ഒറ്റപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.