ഇടമണ്‍-ഇടമുറി-അത്തിക്കയം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സർവിസ് ആരംഭിക്കണം - എ.ഐ.വൈ.എഫ്

റാന്നി: നവംബറില്‍ സ്കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാർഥികള്‍ക്ക്​ ഉണ്ടാകുന്ന യാത്രക്ലേശം ഒഴിവാക്കാന്‍ ഇടമണ്‍-ഇടമുറി-അത്തിക്കയം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സർവിസ് ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് നാറാണംമൂഴി മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഉന്നത നിലവാരത്തില്‍ നിർമിച്ച റോഡുണ്ടായിട്ടും ബസ് സർവിസ് ഒന്നുപോലുമില്ലാത്ത സ്ഥലമാണ് ഇടമുറി-അത്തിക്കയം ഭാഗം. മണ്ഡലം പ്രസിഡൻറ്​ എം. ശ്രീജിത് ഉദ്ഘാടനം ചെയ്തു. പി.എസ്. ബിനുമോന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.വി. പ്രസന്നകുമാര്‍, അസി. സെക്രട്ടറി വി.ടി. വര്‍ഗീസ്, പി.സി. എബ്രഹാം, എം.ജി. സതീഷ്, കെ.എസ്. ഷാജി, വി. അജിത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സ്​റ്റീഫന്‍ ജോസഫ് (പ്രസി), അനീഷ് ജോസഫ് (വൈസ് പ്രസി), എന്‍.പി. ജിനുമോന്‍ (സെക്ര), ജേക്കബ് തോമസ്(ജോ. സെക്ര). PtI rni - 3 AIYF ഫോട്ടോ: എ.ഐ.വൈ.എഫ് നാറാണംമൂഴി മേഖല കൺവെൻഷൻ മണ്ഡലം പ്രസിഡൻറ്​ എം. ശ്രീജിത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.