അപരകളാല്‍ പൊറുതിമുട്ടി ശ്രീദേവി ബാലകൃഷ്ണന്‍

അടൂര്‍: ഏഴംകുളം ഗ്രാമപഞ്ചായത്ത് നെടുമണ്‍ ആറാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ശ്രീദേവി ബാലകൃഷ്ണന്‍ അപരകളെക്കൊണ്ട്​ പൊറുതിമുട്ടി. രണ്ട് അപരകളാണ് ഇവര്‍ക്ക് ഭീഷണിയായിരിക്കുന്നത്. മൂന്നാംവാര്‍ഡ് തേപ്പുപാറ നിവാസി ശ്രീദേവിയും 18ാം വാര്‍ഡ് അറുകാലിക്കല്‍ നിവാസി ശ്രീദേവിയമ്മയുമാണ് ഇവര്‍. ആകെ അഞ്ച് സ്ഥാനാര്‍ഥികളില്‍ വോട്ടിങ് മെഷീനില്‍ യഥാക്രമം ഉഷകുമാരി (താമര), ലാലി സജി (അരിവാളും നെല്‍ക്കതിരും), ശ്രീദേവി (ക്രിക്കറ്റ്ബാറ്റ്), ശ്രീദേവി ബാലകൃഷ്ണന്‍ (കൈ), ശ്രീദേവിയമ്മ (പെയിൻറിങ് ബ്രഷ്) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേര് നോക്കി വോട്ടുചെയ്താല്‍ ആകെ മാറിമറിയും. സി.പി.എം സഹായത്താലാണ് അപരകള്‍ തന്നെ വിടാതെ പിന്തുടരുതെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയായ ശ്രീദേവി ബാലകൃഷ്ണന്‍ 'മാധ്യമ'ത്തോട്​ പറഞ്ഞു. ഇവിടെ എല്‍.ഡി.എഫ് സീറ്റ് സി.പി.ഐക്ക് ആയതിനാല്‍ അവര്‍ക്കും 'പാര'യാണ് ഈ തെരഞ്ഞെടുപ്പ്. 2014ല്‍ നെടുമണ്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ശ്രീദേവി ബാലകൃഷ്ണന്​ വെള്ളപ്പാറമുരുപ്പ് സ്വദേശി അപര ശ്രീദേവി ഉണ്ടായിരുന്നു. അന്ന് 240 വോട്ട് അപര നേടിയപ്പോള്‍ കേവലം 98 വോട്ടി​ൻെറ ഭൂരിപക്ഷത്തിലാണ് ശ്രീദേവി ബാലകൃഷ്ണന്‍ വിജയിച്ചത്. 2019ല്‍ തേപ്പുപാറ സ്വദേശി ശ്രീദേവിയും ഏനാദിമംഗലം മങ്ങാട് സ്വദേശി ശ്രീദേവി ഹരികുമാറും കൂടി 288 വോട്ടുകള്‍ പിടിക്കുകയും 43 വോട്ടിന് ശ്രീദേവി ബാലകൃഷ്ണന്‍ പരാജയപ്പെടുകയുമായിരുന്നു. 2010ലും 2015ലും ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡ് അംഗമായിരുന്നു ശ്രീദേവി ബാലകൃഷ്ണന്‍. ചിത്രം: PTL EZHAMKULAM SREEDEVI BALAKRISHNAN ശ്രീദേവി ബാലകൃഷ്ണന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.