സർക്കാറിനുള്ള അംഗീകാരം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും -മാത്യു ടി.തോമസ്

തിരുവല്ല: വികസന വഴിയിൽ പുതുവെളിച്ചം പകർന്ന എൽ.ഡി.എഫ് സർക്കാറിനുള്ള അംഗീകാരമാകും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡാലിയ സുരേഷി​ൻെറ തെരഞ്ഞെടുപ്പ് കൺ​െവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് കൺവീനർ ആർ. സനൽകുമാർ അധ്യക്ഷതവഹിച്ചു. സജി അലക്സ്, അംബിക മോഹൻ, കെ.ജി. രതീഷ്കുമാർ, പ്രമോദ് ഇളമൺ, എം.ബി. ​െനെനാൻ, പ്രേംജിത് പരുമല, ഡാലിയ സുരേഷ് എന്നിവർ സംസാരിച്ചു. മോഹൻദാസ് ചെയർമാനും അംബിക മോഹൻ കൺവീനറുമായി തെരഞ്ഞെടുപ്പ് സമിതി രൂപവത്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.