ഓ​േട്ടാ തൊഴിലാളി ധർണ

പത്തനംതിട്ട: കേന്ദ്രസർക്കാർ പാസാക്കിയ തൊഴിലാളിവിരുദ്ധ തൊഴിൽചട്ട ബിൽ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്.എൻ.എൽ ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ല പ്രസിഡൻറ്​ അഡ്വ .എ സുരേഷ് കുമാർ ധർണ ഉദ്​ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ബിനു മുണ്ടുകോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. യൂസഫ് വലഞ്ചുഴി, പ്രേംകുമാർ, ജോൺ എബ്രഹാം, കെ.ബാബു, ആർ.സുരേഷ്, അബ്ബാസ് പത്തനംതിട്ട, ബെന്നി തോമസ്, കെ.സി. ചാക്കോ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.