കർഷക പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ ഐക്യദാർഢ്യറാലി

പത്തനംതിട്ട: കാർഷികമേഖല കോർപറേറ്റുകളുടെ കൈയിലെത്തുന്നതോടെ കർഷകർ അടിമകളായി മാറുമെന്ന് എഡ്​.ഡി.പി.ഐ ജില്ല പ്രസിഡൻറ്​ അൻസാരി ഏനാത്ത് പറഞ്ഞു. രാജ്യത്തി​ൻെറ കാർഷിക മേഖലയെ തകർത്തെറിയുന്ന പുതിയ നിയമനിർമാണങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് ദേശീയ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പത്തനംതിട്ടയിൽ എസ്.ഡി.പി.ഐ സംഘടിപ്പിച്ച ഐക്യദാർഢ്യറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബാൻ ജങ്​ഷനിൽനിന്ന്​ ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. ജില്ല കമ്മിറ്റി അംഗം എസ്. മുഹമ്മദ്​ റാഷിദ്​ അധ്യക്ഷതവഹിച്ചു. ആറന്മുള മണ്ഡലം പ്രസിഡൻറ്​ പി. സലീം, വൈസ് പ്രസിഡൻറ്​ സാജിദ് മൗലവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.