ആദിവാസികള്‍ക്ക് സഹായഹസ്തവുമായി നാഷനല്‍ സർവിസ് സ്‌കീം

പത്തനംതിട്ട: ട്രൈബല്‍ കോളനി നിവാസികള്‍ക്ക് സഹായ ഹസ്തവുമായി പത്തനംതിട്ട ജില്ല ഹയർ സെക്കന്‍ഡറി നാഷനല്‍ സർവിസ് സ്‌കീം. ജില്ലയിലെ ആങ്ങമൂഴി, മൂഴിയാര്‍, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ട്രൈബല്‍ കോളനി നിവാസികള്‍ക്ക് നാഷനല്‍ സർവിസ് സ്‌കീമി​ൻെറ 'തുണ 2020' പരിപാടിയുടെ ഭാഗമായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യും. പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ എൻ.എസ്.എസ് ജില്ല കണ്‍വീനര്‍ വി.എസ്. ഹരികുമാറില്‍നിന്ന് വീണാ ജോര്‍ജ് എം.എല്‍.എ ഭക്ഷ്യവസ്തുക്കൾ, കമ്പിളി, പുതപ്പ്, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി തോമസ്, കാതോലിക്കേറ്റ് എച്ച്.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബീന, പത്തനംതിട്ട ജില്ല എൻ.എസ്.എസ് പി.എ.സിമാരായ ജേക്കബ് ചെറിയാന്‍, കെ. ഹരികുമാര്‍, മണികണ്ഠന്‍, അനുരാഗ് തുടങ്ങിയവര്‍ പ​ങ്കെടുത്തു. ജില്ലയിലെ 59 യൂനിറ്റുകളിലെ 3000 വളൻറിയർമാരുടെ നേതൃത്വത്തിലാണ് മൂന്നുലക്ഷം രൂപയുടെ വിഭവങ്ങള്‍ സമാഹരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.