റോഡി​െൻറ തിട്ട ഇടിഞ്ഞ്​ ലോറി മറിഞ്ഞു

റോഡി​ൻെറ തിട്ട ഇടിഞ്ഞ്​ ലോറി മറിഞ്ഞു പത്തനംതിട്ട: ഇലന്തൂർ ഈസ്​റ്റ്​ എം.ടി.എൽ.പി സ്കൂളിന് മുൻവശത്ത് റോഡി​ൻെറ തിട്ടയിടിഞ്ഞ്​ ലോറി മറിഞ്ഞു. ഡ്രൈവർ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ടാംതവണയാണ് ഇവിടെ അപകടം ഉണ്ടാകുന്നത്. നേരത്തേ റോഡ് റോളർ മറിഞ്ഞ് റോഡി​ൻെറ വശംകെട്ടിയ കരിങ്കൽകെട്ട്​ മൂന്നാംതവണയാണ്​ ഇടിയുന്നത്. റോഡ് വശം കോൺക്രീറ്റ് ഭിത്തികെട്ടണമെന്ന് നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും പി.ഡബ്ല്യു.ഡി അധികൃതർ തയാറായില്ല. അടിയന്തരമായി റോഡി​ൻെറ തിട്ടവശം കോൺക്രീറ്റ് ​െചയ്യണമെന്ന്​ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ബി. സത്യൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.