യു.ഡി.എഫ്​ സമരം ജാള്യത മറയ്​ക്കാൻ -ബാങ്ക്​ പ്രസിഡൻറ്​

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് ഭരണം ബി.ജെ.പിയുടെ കൈകളിൽ എത്തിച്ചതി​ൻെറ ജാള്യത മറയ്ക്കാനാണ് യു.ഡി.എഫ് കൊറ്റനാട് സർവിസ് സഹകരണ ബാങ്കിനെതിരെ സമരവുമായി രംഗത്തിറങ്ങിയതെന്ന്​ ബാങ്ക് പ്രസിഡൻറ് ടി.ആർ. സുഭഗകുമാർ. 2018, '19 വർഷങ്ങളിലെ പ്രളയദുരന്തം 2020ലെ കോവിഡിനെത്തുടർന്ന് വായ്പകൾക്ക് സർക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയം കാരണത്താലാണ് വായ്പ തിരിച്ചടവ് തീർത്തും ഇല്ലാതായത്. മല്ലപ്പള്ളി താലൂക്കിൽ സെയിൽസ് ഓഫിസർ ഇല്ലാത്തതിനാൽ വായ്പ കുടിശ്ശിക ഈടാക്കാൻ നടപടികളില്ല. ജപ്തി നടപടികൾ പൂർണമായും നിർത്തി​െവച്ചിരിക്കുന്നു. ഇപ്പോഴത്തെ ഭരണസമിതിയിലെ യു.ഡി.എഫ് പ്രതിനിധികളുടെ ദുഷ്പ്രചാരണമാണ് നിക്ഷേപകരെ വ്യാപകമായി നിക്ഷേപം പിൻവലിക്കാൻ നിർബന്ധിതരാക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് സഹകാരികൾ ബാങ്കുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.