ചെന്നീർക്കരയിൽ യു.ഡി.എഫ്​ ഒാടി ഒളിച്ചു -എൽ.ഡി.എഫ്​

പത്തനംതിട്ട: ചെന്നീർക്കര പഞ്ചായത്ത് ഭരണസമിതിക്കെതിരെ ​െകാണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ​െങ്കടുക്കാതെ പ്രസിഡൻറും യു.ഡി.എഫ് അംഗങ്ങളും ഓടി ഒളിച്ചതായി എൽ.ഡി.എഫ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തിങ്കളാഴ്ച രാവിലെ ഇലന്തൂർ ബി.ഡി.ഒയുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. നിശ്ചിത സമയത്ത് യു.ഡി.എഫിലെ ആറും എൽ.ഡി.എഫിലെ ആറും അംഗങ്ങളും എത്തി. അവിശ്വാസ പ്രമേയം ചർച്ചക്ക് എടുത്തപ്പോൾ വരണാധികരിയെ തടസ്സപ്പെടുത്തി ഭരണപക്ഷം ബഹിഷ്കരിക്കുകയായിരുന്നു. ചർച്ചയിൽ പ​െങ്കടുക്കണമെന്ന് യു.ഡി.എഫിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പ്രസിഡൻറ് നിർബന്ധിച്ച് അവരെ പുറത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​-ഏഴ്​, എൽ.ഡി.എഫ്-ആറ്​, ബി.ജെ.പി-ഒന്ന്​ എന്നിങ്ങനെയാണ്​ വിജയിച്ചത്​. അഴിമതിയിൽ പ്രതിേഷധിച്ചാണ് വൈസ് പ്രസിഡൻറ് ജയിംസ് കെ.സാം സ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് അംഗത്വവും അദ്ദേഹം ഒഴിഞ്ഞു. കാലത്തീറ്റ വിതരണത്തിലും പച്ചത്തുരുത്ത് പദ്ധതിയിലും വലിയ അഴിമതിയാണ്​ നടന്നത്​. തെരുവ് വിളക്കുകൾ സ്ഥാപിച്ചതിലും ഫർണിച്ചറുകൾ വാങ്ങിയതിലും അഴിമതിയുണ്ട്​. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമം നടന്നു. പഞ്ചായത്തിലെ അഴിമതിക്കെതിരെ സമരപരിപാടി ആരംഭിക്കും. വാർത്തസമ്മേളനത്തിൽ അഭിലാഷ് വിശ്വനാഥ്, ടി.ടി. ജോൺസ്, എ.പി. അനു, കെ.കെ. സജി, സുശീല ടി.ജോർജ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.