കലഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂൾ കെട്ടിടത്തിന്​ ശിലയിട്ടു

പത്തനംതിട്ട: കലഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂളി​നായി 1.2 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം കെ.യു. ജനീഷ് കുമാര്‍ ​എം.എൽ.എ നിര്‍വഹിച്ചു. സംസ്ഥാന സർക്കാറിൻെറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കലഞ്ഞൂര്‍ എല്‍.പി സ്‌കൂള്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന സാഹചര്യത്തിലാണ്​ പുതിയ കെട്ടിടം നിര്‍മിക്കുന്നത്​. രണ്ടുനിലയിൽ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ക്ലാസ് റൂമുകള്‍, ഹാള്‍, ഓഫിസ് റൂം, ടീച്ചേഴ്സ് റൂം, ഇരുനിലകളിലും ടോയ്​ലറ്റ് സംവിധാനങ്ങൾ എന്നിവയുണ്ടാവും. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ഗ്രൗണ്ടി​ൻെറ തെക്കുപടിഞ്ഞാറ് ഭാഗത്താണ്​ നിർമാണം. കരാര്‍ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ്. എട്ടുമാസമാണ് കരാറി​ൻെറ കാലാവധി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബജറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുത്തി മൂന്നുകോടിക്ക്​ നിര്‍മാണം നടക്കുന്ന മൂന്നുനില കെട്ടിടത്തി​ൻെറ പണി പൂര്‍ത്തീകരിക്കാന്‍ 2.20 കോടികൂടി അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ധനവകുപ്പിന് ​എം.എൽ.എ കത്തു നല്‍കിയിട്ടുണ്ട്. നിലവില്‍ നടക്കുന്ന നിര്‍മാണം പൂര്‍ത്തിയാക്കുകയും കൂടാതെ മൂന്നുകോടി രൂപക്ക്​ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തി​ൻെറ നിര്‍മാണം നടക്കുകയും 1.20 കോടി രൂപക്ക്​ പുതുതായി എല്‍.പി സ്‌കൂള്‍ കെട്ടിടംകൂടി നിര്‍മിക്കുകയും ചെയ്യുന്നതോടുകൂടി കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൗതികസാഹചര്യം തയാറാകും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോജ് കുമാര്‍ ചടങ്ങില്‍ ​അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി. ജയകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം പാടം രാജു, പി.ടി.എ പ്രസിഡൻറ് സി. രാജേഷ്മോന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോഓഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്​റ്റര്‍ വി. അനില്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി. ജയഹരി, ഗവ.ഹൈസ്‌കൂള്‍ ഹെഡ്മാസ്​റ്റര്‍ അലി അസ്‌കര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സജീഷ്, ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് എസ്. രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. KALANJOOR SCHOOL (1) കലഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂളി​ൻെറ പുതിയ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം കെ.യു. ജനീഷ് കുമാര്‍ ​എം.എൽ.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.