മണിപ്പുഴ തോട്​ നവീകരണത്തിന് പദ്ധതിയായി

തിരുവല്ല: മരങ്ങളും മുളയും വീണ് നീരൊഴുക്ക് നിലച്ച മണിപ്പുഴ തോട്​ നവീകരണത്തിനു പദ്ധതിയായി. മണിപ്പുഴ മുതൽ സ്വാമി പാലം വരെ മൂന്ന് കിലോമീറ്റർ നവീകരിക്കുന്ന പദ്ധതിക്കാണ് ജലസേചന വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. 45 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മണിപ്പുഴ, പെരിങ്ങര പ്രദേശത്തെ കാർഷിക ആവശ്യങ്ങൾക്കായി ജലമെത്തിക്കാനും കാർഷിക വിളകൾ ആലപ്പുഴയിൽ എത്തിക്കുന്നതിനുമായി രാജഭരണകാലത്ത് നിർമിച്ച തോടാണിത്. പഴയ കാലത്ത് ബോട്ട് സർവിസ് അടക്കം നടന്നിരുന്ന തോട് മരങ്ങൾ വീണും കാട് കയറിയും നീരൊഴുക്ക് നിലച്ചിരുന്നു. അഞ്ചു മീറ്റർ വീതിയിൽ ആഴം കൂട്ടി ചളി നീക്കം ചെയ്യുന്ന പണിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മൈനർ ഇറിഗേഷൻ വകുപ്പ് അസി​. എൻജിനീയർ കെ. ശ്രീകല പറഞ്ഞു. രാമപുരം പച്ചക്കറി മാർക്കറ്റിൽ കർശന നിയന്ത്രണം തിരുവല്ല: കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിരുവല്ല നഗരസഭയുടെ നിയന്ത്രണത്തിലുള്ള രാമപുരം പച്ചക്കറി മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ. ഓണത്തിരക്കി​ൻെറ പശ്ചാത്തലത്തിലാണ് നടപടി. കടകളിൽ സമൂഹ അകലം കർശനമായി പാലിക്കണം. സാനി​െറ്റെസർ ഉൾ​െപ്പടെ ഓരോ കടകൾക്ക് മുന്നിലും കരുതണം. കടയിൽ ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പച്ചക്കറിയുമായി എത്തുന്ന വാഹനങ്ങൾ കർശനമായും അണുമുക്തമാക്കണം. ചുമട്ട് തൊഴിലാളികൾ സമൂഹ അകലം പാലിച്ച് മാത്രമേ ലോഡ് ഇറക്കാവൂ. ചന്തയുടെ പ്രവർത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും പൊലീസി​ൻെറ സഹായം തേടിയതായും നഗരസഭ ആരോഗ്യവിഭാഗത്തി​ൻെറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്​കരിച്ചതായും ചെയർമാൻ ആർ. ജയകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.