ഡി.​െഎ.ജി കണ്ടെയ്​ൻമെൻറ്​ സോണുകൾ പരിശോധിച്ചു

ഡി.​െഎ.ജി കണ്ടെയ്​ൻമൻെറ്​ സോണുകൾ പരിശോധിച്ചു അമ്പലപ്പുഴ: കോവിഡ് വ്യാപനനിയന്ത്രണം ശക്തമാക്കുന്നതി​ൻെറ ഭാഗമായി ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ അമ്പലപ്പുഴ മേഖലയിലെ കണ്ടെയ്മൻെറ് സോണുകൾ പരിശോധിച്ചു. പുന്നപ്ര മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളും സന്ദർശിച്ചു. പുന്നപ്ര തെക്ക് പത്താം വാർഡിലെ കണ്ടെയ്മൻെറ് സോണിലെ രജിസ്​റ്റർ പരിശോധിച്ച്​ പൊലീസിന് നിർദേശങ്ങൾ നൽകി. തുടർന്ന് വളഞ്ഞവഴി പി.ബി ജങ്ഷനിലെ ചന്തക്കടവിലെത്തി മത്സ്യത്തൊഴിലാളികളും ധീവരസഭ നേതാക്കളുമായി ചർച്ച നടത്തി. ജില്ല പൊലീസ് മേധാവി പി.എസ്. സാബു, ആലപ്പുഴ എ.ആർ. ക്യാമ്പ് ഡിവൈ.എസ്.പി സുരേഷ് ബാബു, അമ്പലപ്പുഴ സി.ഐ ടി. മനോജ് എന്നിവരും ഡി.ഐ.ജിക്കൊപ്പമുണ്ടായിരുന്നു. AP71-DIG COVID ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ വളഞ്ഞവഴി ചന്തക്കടവിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.