ഗ്രാമപഞ്ചായത്ത്​ അംഗത്തിനും ​ബന്ധുക്കൾക്കും കോവിഡ്​

അമ്പലപ്പുഴ: ഗ്രാമ പഞ്ചായത്ത്​ അംഗത്തിനും തൊട്ടടുത്ത ബന്ധുക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ ക്വാറൻറീനിൽ. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ വനിത അംഗത്തിനും മകനും ഉൾപ്പെടെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസം മുമ്പ്​ പഞ്ചായത്ത്​ അംഗത്തി​ൻെറ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് പഞ്ചായത്ത്​ അംഗം ഉൾ​െപ്പടെയുള്ളവരെ പരിശോധനക്ക് വിധേയമാക്കിയത്. പഞ്ചായത്ത്​ അംഗത്തി​ൻെറ നേതൃത്വത്തിൽ സമൂഹ അടുക്കള നടത്തിയിരുന്നു. ഇവിടം സന്ദർശിച്ചവരും പഞ്ചായത്ത് ഓഫിസ് ജീവനക്കാരുമടക്കം 30 പേർ ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.