ജീവനക്കാരന് കോവിഡ്; ഇന്ത്യൻ കോഫി ഹൗസ് അടച്ചു

ചെങ്ങന്നൂർ: ടൗണിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനം അടച്ചു. കോട്ടയം സ്വദേശിയായ ജീവനക്കാരനാണ്​ കോവിഡ് പോസിറ്റിവായത്. ഇയാളുമായി സമ്പർക്കത്തിൽ ഉൾപ്പെട്ട ജീവനക്കാരും കടയിൽ എത്തിയവരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ചെങ്ങന്നൂർ ഫെഡറൽ ബാങ്ക്​ ശാഖയിലെ ജീവനക്കാരിയുടെ ബന്ധുവിന്​ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് ബാങ്ക് അടച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.