വഞ്ചന അവസാനിപ്പിക്കണം -യുവമോർച്ച

പത്തനംതിട്ട: സർക്കാർ യുവജനങ്ങളോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കണമെന്ന് യുവമോർച്ച ജില്ല പ്രസിഡൻറ്‌ ഹരീഷ് കൃഷ്ണ ആവശ്യപ്പെട്ടു. പി.എസ്​.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ആത്മഹത്യയുടെ വക്കിലാണ്. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്ത് പി.എസ്​.സി നിയമനം ത്വരിതഗതിയിലാക്കണമെന്നും പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും ഹരീഷ് പറഞ്ഞു. പിണറായി സർക്കാറി​ൻെറ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് ജില്ലയിലെ 2000 കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച യുവജന പ്രതിഷേധ ജ്വാല തെളിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.