പച്ചക്കറിവിത്ത്​ വിതരണം

ചുങ്കപ്പാറ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ ഭവനങ്ങളിലും പച്ചക്കറിവിത്ത് ലഭ്യമാക്കുന്നതി​ൻെറ ഭാഗമായി കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പച്ചക്കറിവിത്തുകളുടെ വിതരണ ഉദ്​ഘാടനം പഞ്ചായത്ത് അംഗം ജോസി ഇലഞ്ഞിപ്പുറം നിർവഹിച്ചു, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ മുഖേന വിത്തു പായ്ക്കറ്റുകൾ വാർഡിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു. മരുന്ന് വിതരണം ചെയ്തു ചുങ്കപ്പാറ: കേരള സർക്കാർ ആയുഷ്​ ഹോമിയോപതി വകുപ്പി​ൻെറയും കോട്ടാങ്ങൽ ഗവ. ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഹോമിയോപതി ഇമ്യൂണിറ്റി ബൂസ്​റ്റർ മരുന്ന് വിതരണോദ്​ഘാടനം കോട്ടാങ്ങൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പഞ്ചായത്ത്​ അംഗം ജോസി ഇലഞ്ഞിപ്പുറം ആശാ പ്രവർത്തകർ, കുടുബശ്രീ ഭാരവാഹികൾ, അംഗൻവാടി പ്രവർത്തകർ എന്നിവർക്കുനൽകി നിർവഹിച്ചു. വാർഡിലെ എല്ലാ ഭവനങ്ങളിലും മരുന്ന് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.