സത്യഗ്രഹം അനുഷ്ഠിക്കും

തിരുവല്ല: സ്വർണക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, മുഖ്യമന്ത്രി രാജി​വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ ബുധനാഴ്​ച രാവിലെ ഒമ്പത്​ മുതൽ സേവ് കേരള സ്പീക്കിങ് അപ്​ കാമ്പയിൻ നടക്കും. കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രഫ. സതീഷ് കൊച്ചുപറമ്പിലും തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ആർ. ജയകുമാറും തിരുവല്ല ബ്ലോക്ക് കോൺഗ്രസ് ഭവനിൽ . രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. അനുമോദിച്ചു തിരുവല്ല: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച ആസാദ് നഗർ ​െറസിഡൻറ്​സ് അസോസിയേഷനിലെ കുട്ടികൾക്ക് എൻഡോവ്മൻെറുകളും അനുമോദനപത്രവും നൽകി ആദരിച്ചു. കുട്ടികളുടെ ഭവനങ്ങളിലെത്തിയാണ് എൻഡോവ്മൻെറുകൾ വിതരണം ചെയ്തത്. വി. ദേവപ്രയാഗ്, വി.എസ്. അനുപമ, നേഹ കുര്യൻ തോമസ്, വി. ഉണ്ണികൃഷ്ണൻ, കെ. ശിവശങ്കരൻ, സ്​റ്റീവ് തോമസ് ചെറിയാൻ, മഹേഷ് വി. കുമാർ എന്നിവരെയാണ് അനുമോദിച്ചത്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല നടത്തിയ പ്രവേശന പരീക്ഷയിൽ (എൽ.എൽ.എം മാരിടൈം ലോ) ഒന്നാംറാങ്ക് നേടിയ സീതാലക്ഷ്മിക്കും അസോസിയേഷൻ മെമ​േൻറാ നൽകി അനുമോദിച്ചു. വാർഡ് കൗൺസിലർ അജിത, റെസിഡൻറ്​സ് അസോസിയേഷൻ ഭാരവാഹികളായ തങ്കമ്മ എബ്രഹാം, പി.എൻ. ഗോപാലകൃഷ്ണപിള്ള, ടി.എൻ. ഗോപാലകൃഷ്ണൻ, ജയ സന്തോഷ്, ശ്രീലേഖ സനൽ, കമ്മിറ്റി അംഗങ്ങളായ ടി.എൻ. സുരേന്ദ്രൻ, ഡോ. ആർ. വിജയമോഹനൻ, കുരുവിള മാമ്മൻ, അജയ് എസ്. നായർ, കെ. പ്രസാദ്, കെ. കൈലാസ്, വിനോദ് വിജയൻ, വിശ്വൻ, സോമൻ, ചെറിയാൻ മാത്യു എന്നിവർ നേതൃത്വം നൽകി. എൻഡോവ്മൻെറുകൾ ഏർപ്പെടുത്തിയ വ്യക്തികൾക്ക് അസോസിയേഷൻ കൃതജ്ഞത അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.