മണിയാര്‍ ബാരേജി​െൻറ ഷട്ടറുകള്‍ ഉയർത്തി; നദികളിൽ ജലനിരപ്പ്​ ഉയരും

മണിയാര്‍ ബാരേജി​ൻെറ ഷട്ടറുകള്‍ ഉയർത്തി; നദികളിൽ ജലനിരപ്പ്​ ഉയരും പത്തനംതിട്ട: മണിയാര്‍ ബാരേജി​ൻെറ അഞ്ചു ഷട്ടറുകള്‍ 20 സൻെറിമീറ്റര്‍ വീതം തുറന്നു. സ്പില്‍വേയിലൂടെ വരുന്ന ജലത്തി​ൻെറ അളവ് 67 ക്യൂമെക്സ് മാത്രമാണ്. കക്കാട്ടാറി​ൻെറ റാന്നി പെരുനാട് ഭാഗങ്ങളില്‍ 60 സൻെറീമീറ്റര്‍ വരെയും പമ്പയാറില്‍ വടശ്ശേരിക്കര വരെ 40 സൻെറീമീറ്റര്‍ വരെയും കോഴഞ്ചേരി ഭാഗം വരെ 20 സൻെറീമീറ്റര്‍ വരെയും ജലനിരപ്പ് ഉയരുന്നതിന് സാധ്യതയുണ്ട്. കക്കാട്ടാറി​ൻെറയും പമ്പയാറി​ൻെറയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.