ബൈക്ക് പോസ്​റ്റിലിടിച്ച് യുവാവിന് പരിക്ക്

കോന്നി: നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്​റ്റിലിടിച്ച് യുവാവിന് കാലിൽ ഗുരുതര പരിക്കേറ്റു. ചിറ്റാർ വില്ലൂന്നിപ്പാറ അജീഷ് ഭവനം അനീഷിനാണ്​ (35) പരിക്കേറ്റത്. കോന്നി ഭാഗത്തേക്ക് വന്ന ഇയാൾ സഞ്ചരിച്ച ബൈക്ക് പോസ്​റ്റിലിടിച്ച് മറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.