നാരങ്ങാനത്ത് പത്ത് പേർക്ക് കൂടി

നാരങ്ങാനം: പഞ്ചായത്തിലെ 4, 7, 12 വാർഡുകളിലായി 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി. നാരങ്ങാനം പോസ്​റ്റ്​ ഓഫിസിലെ താൽക്കാലിക ജീവനക്കാരിക്കും ഭർത്താവിനും നാലു വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചതോടെ പോസ്​റ്റ്​ ഓഫിസ് അടച്ചു. ഇവിടെയുള്ള മറ്റ് നാലു​ ജീവനക്കാർ നിരീക്ഷണത്തിൽപോയി.12ാം വാർഡിലെ 25 വയസ്സുള്ള യുവാവിനും രോഗം സ്ഥിരീകരിച്ചതോടെ ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള ആറുപേരെ ക്വാറ​ൻറീനിൽ പ്രവേശിപ്പിച്ചു. കടമ്മനിട്ട അന്ത്യാളം കാവിലുള്ള എൻജിനീയറിങ്​ കോളജിൽ 90 കിടക്കയുള്ള കോവിഡ്​ പ്രാഥമിക ചികിത്സാ കേ​​ന്ദ്രം പ്രവർത്തനം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.