ഉറവിടമറിയാതെ കോവിഡ്; തിരുവല്ല വീണ്ടും ആശങ്കയിൽ

തിരുവല്ല: ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത് തിരുവല്ല​െയ വീണ്ടും ആശങ്കയിലാഴ്ത്തി. 59 വയസ്സുള്ള തിരുവല്ല സ്വദേശിയും 49 വയസ്സുള്ള കുറ്റപ്പുഴ സ്വദേശിയുമായ മത്സ്യവ്യാപാരികൾക്കാണ് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത്. ചങ്ങനാശ്ശേരി, പായിപ്പാട് മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്നവരാണ്​ ഇവർ. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ചന്തയിലെത്തിയ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിലൂടെയാകാം രോഗബാധ ഉണ്ടായതെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. കഴിഞ്ഞദിവസങ്ങളിൽ ചങ്ങനാശ്ശേരിയിൽ ആൻറിജൻ പരിശോധനക്ക്​ വിധേയരായിരുന്നു. ചൊവ്വാഴ്ചയാണ് പരിശോധനഫലം പുറത്തുവന്നത്. രോഗ ഉറവിടം അറിയാത്തത് സ്ഥിതി ഗൗരവതരമാക്കുന്നു. ഇതിൽ പ്രായംകൂടിയയാൾ മത്സ്യത്തി​ൻെറ മൊത്തക്കച്ചവടം നടത്തിയിരുന്നയാളാണ്. വിൽപനക്ക്​ പുറത്തുപോയിട്ടില്ല. കിഴക്കൻ മുത്തൂർ നാട്ടുകടവിൽ മത്സ്യവ്യാപാരിയായ യുവാവിന് രോഗം സംശയിക്കുന്നുണ്ട്​. തിരുവല്ല നഗരത്തിലും മുത്തൂർ, കുറ്റപ്പുഴ, കിഴക്കൻമുത്തൂർ, പായിപ്പാട് പ്രദേശങ്ങളിലും ഇവർ മത്സ്യവിൽപന നടത്തിയതായും പറയുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 38 പേരുണ്ട്. തുടർച്ചയായി മത്സ്യ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്​ മത്സ്യ വിൽപന​െയയും ബാധിച്ചിട്ടുണ്ട്. സൗദിയിൽനിന്ന്​ എത്തിയ മഞ്ഞാടി സ്വദേശിയായ യുവാവിനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഞ്ഞാടി ഹോളി സ്പിരിറ്റ് കോൺവൻറിലെ കന്യാസ്ത്രീകൾക്ക് വ്യാപകമായി കോവിഡ് ബാധിച്ചതിനെത്തുടർന്ന് പുഷ്പഗിരി, ആഞ്ഞിലിമൂട്, തിരുമൂലപുരം ഈസ്​റ്റ് എന്നിവിടങ്ങൾ കണ്ടെയ്​ൻമൻെറ് സോണാക്കിയിരുന്നു. ഒരാഴ്ച പിന്നിട്ടതോടെ മറ്റിടങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടാകാതിരുന്നതിനാൽ പുഷ്പഗിരി, ആഞ്ഞിലിമൂട് പ്രദേശങ്ങൾ സോണിൽനിന്ന്​ ഒഴിവാക്കിയിരുന്നു. എന്നാൽ, തിരുമൂലപുരം ഈസ്​റ്റ് ഇപ്പോഴും കണ്ടെയ്​ൻമൻെറ് സോണായി തുടരുകയാണ്. രോഗബാധിതരായ പ്രായമുള്ള നാല് കന്യാസ്ത്രീകളെ ചികിത്സക്ക്​ പത്തനംതിട്ടയിലേക്ക് മാറ്റി. മറ്റുള്ള ഇരുപതിലധികം കന്യാസ്ത്രീകളെ മഠത്തിൽ തന്നെ ഒരുക്കിയ ഫസ്​റ്റ്‌ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ താമസിപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.